ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
Jan 5, 2018, 11:38 IST
എടനീര്‍: (www.kasargodvartha.com 05.01.2018) ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എടനീരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എടനീര്‍ കളരി യുവ ശക്തി ക്ലബ് നടത്തിയ പുതുവര്‍ഷ ദിനാഘോഷം അലങ്കോലപ്പെടുത്താനുള്ള നീക്കം തടഞ്ഞതിനെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷാവസ്ഥയിലെത്തിയത്.
എടനീരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവ ശക്തി ക്ലബ് പ്രവര്‍ത്തകന്‍ ദയാനന്ദന് (23) മര്‍ദനമേറ്റ സംഭവത്തോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ദയാനന്ദന്‍ ചെങ്കള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. നിസാമുദ്ദീന്‍, ഫിറോസ്, ബഷീര്‍ എന്നിവരാണ് മര്‍ദിച്ചതെന്ന് ദയാനന്ദന്‍ വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനു പിന്നാലെ ചെര്‍ക്കളയില്‍ കളരിയിലെ വിനീതിന് (18) മര്‍ദനമേറ്റു. വിദ്യാനഗര്‍ ത്രിവേണി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ വിനീത് കോളജ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമത്തിനിരയായത്. എടനീര്‍ ടൗണില്‍ ഇരിക്കുകയായിരുന്ന കളരിയിലെ രതീഷ്, വൈശാഖ്, ജിതേഷ് എന്നിവരും ആക്രമിക്കപ്പെട്ടു. മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Edneer, Kasaragod, Kerala, News, Clash, Injured, Treatment, Hospital, Police, Complaint, Assault, Case, Investigation, Clash; 5 injured.
< !- START disable copy paste -->