ആശുപത്രിയില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം, രോഗികളും നഴ്‌സുമാരും ഭയചകിതരായി പുറത്തേക്കോടി
Sep 19, 2017, 14:05 IST
ചെങ്കള: (www.kasargodvartha.com 19/09/2017) ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ തീപിടുത്തം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മൂന്നാം നിലയിലെ നേര്‍സിംഗ് റൂമിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുമാണ് തീ പടര്‍ന്നത്. തീയും പുകയും ഉയര്‍ന്നതോടെ ഭയന്ന നേര്‍സുമാര്‍ കൗണ്ടര്‍ വിട്ടോടി. മൂന്നാം നിലയിലെ മുറികളില്‍ ഉണ്ടായിരുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. കൈയ്യില്‍ കുത്തി വെച്ച ഗ്ലൂക്കോസ് കുപ്പിയും മരുന്നുകുപ്പിയുമായിട്ടാണ് ചില രോഗികള്‍ മുറി വിട്ട് പുറത്തേക്കോടിയത്.
ഇതിനിടയില്‍ ആശുപത്രി മുഴുവന്‍ തീ പിടിച്ചതായി കിംവദന്തി പരന്നു. ജീവനക്കാരെത്തി മൈന്‍ സ്വിച്ച് ഓഫ് ചെയ്തതോടെ ആശുപത്രി ഇരുട്ടിലായി. ഈ സമയം ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രസവം കാത്ത് കിടക്കുന്ന സ്ത്രീകളും ഉണ്ടായിരുന്നു. പലരും കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് ബന്ധുക്കളെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി.
തീപിടുത്തമുണ്ടായ സമയത്ത് ആശുപത്രി അധികൃതര്‍ ആരും എത്താത്തതിനാല്‍ രോഗികള്‍ ക്ഷുഭിതരായി. തീ അണക്കാനുള്ള ഉപകരണങ്ങള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ തലയണ കൊണ്ട് അടിച്ച് സ്വിച്ച്‌ബോര്‍ഡിലെ തീയണച്ചു. അപ്പോഴേക്കും കാസര്‍കോടില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
കെട്ടിടത്തിലെ ചോര്‍ച്ച കാരണം മഴ വെള്ളം വൈദ്യുതി ലൈനിലൂടെ സ്വിച്ച് ബോര്‍ഡിനകത്ത് കയറി ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Chengala, Hospital, Fire, Patient's, News, Short circuit, Fire Force, Fire in hospital.