ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റടിച്ചയാള്‍ വീണ്ടും പോക്കറ്റടിക്കാനെത്തി; മുഖപരിചയം കണ്ട് തിരിച്ചറിഞ്ഞ സപ്ലൈ ഓഫീസര്‍ പോക്കറ്റടിക്കാനായി കാത്തിരുന്നു, കൈയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു
Feb 21, 2020, 10:43 IST
രാജപുരം: (www.kasaragodvartha.com 21.02.2020) ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റടിച്ചയാള്‍ വീണ്ടും പോക്കറ്റടിക്കാനെത്തിയപ്പോള്‍ പിടിയിലായി. മുഖപരിചയം കണ്ട് ആളെ തിരിച്ചറിഞ്ഞ സപ്ലൈ ഓഫീസര്‍ പോക്കറ്റടിക്കാനായി കാത്തിരുന്ന് പ്രതിയെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. പോക്കറ്റടി തൊഴിലാക്കിയ ആദൂരിലെ മുഹമ്മദിനെ (62) യാണ് പിടികൂടി പോലീസിലേല്‍പിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
ഒടയംചാലില്‍ വെച്ചാണ് പോക്കറ്റിലുണ്ടായിരുന്ന 500 രൂപ മോഷ്ടിക്കുന്നതിനിടെ മുഹമ്മദിനെ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ ചുള്ളിക്കരയിലെ കോച്ചേരില്‍ സജി പിടികൂടിയത്. ആഴ്ചകള്‍ക്ക് മുമ്പ് സജിയുടെ പണം ഇത്തരത്തില്‍ കവര്‍ന്നിരുന്നു. അന്ന് പണം നഷ്ടപ്പെട്ടത് അറിയുമ്പോഴേക്കും പോക്കറ്റടിച്ചയാള്‍ ഒടയംചാലില്‍ ഇറങ്ങിയിരുന്നു. വ്യാഴാഴ്ച ചുള്ളിക്കരയില്‍ നിന്നാണ് സജി കോച്ചേരില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് ബസ് കയറിയത്. കയറിയ ഉടനെ മൂന്നു പേര്‍ അടുത്തേക്കു ചേര്‍ന്നു നിന്നു. അതില്‍ ഒരാള്‍ പോക്കറ്റടിക്കാരന്‍ മുഹമ്മദായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും പോക്കറ്റടിക്കാന്‍ മുതിരുന്നതു വരെ കാത്തിരുന്ന് പിടികൂടുകയായിരുന്നു.
പഴ്‌സില്‍ നിന്നും പണം കൈയ്യില്‍ എടുത്തതോടെ പിടികൂടി അമ്പലത്തറ പോലീസിലേല്‍പിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Pickpocket, Robbery-Attempt, Rajapuram, pickpocketing; man held < !- START disable copy paste -->