അങ്ങനെ ഒരു പുഴ കൂടി വിസ്മൃതിയിലാണ്ട് പോകുന്നു; നിരവധി പ്രദേശങ്ങളുടെ ജീവന്‍ തുടിപ്പറിയുന്ന ചിത്താരി പുഴയും നാശത്തിലേക്ക്; മഞ്ഞംപൊതി കുന്നില്‍ നിന്ന് മണല്‍ കടത്തും ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും വ്യാപകം
May 8, 2019, 22:33 IST
ചിത്താരി: (www.kasargodvartha.com 08.05.2019) ജില്ലയിലെ പുഴകള്‍ മിക്കതും അനിയന്ത്രിതമായി മണലൂറ്റലിലൂടെയും കൈയ്യേറ്റത്തിലൂടെയും മെലിഞ്ഞുണങ്ങുമ്പോള്‍ അജാനൂര്‍, മടിക്കൈ, കാഞ്ഞങ്ങാട് പ്രദേശങ്ങളുടെ ജീവനാഡിയായ ചിത്താരിപ്പുഴും നാശത്തിലേക്ക്.
മഞ്ഞംപൊതി കുന്നില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തുന്നതും ചെങ്കല്‍ ക്വാറികള്‍ സജീവമായതും പുഴകള്‍ മെലിയാന്‍ കാരണമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇടനാടന്‍ ചെങ്കല്‍ കുന്നുകളാണ് അരയി, ചിത്താരിപ്പുഴകളുടെ ഉത്ഭവ കേന്ദ്രം. ഇരിയ പുണൂര്‍ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴ ഇതേ നില തുടര്‍ന്നാല്‍ ഓര്‍മയാകാന്‍ അധികനാള്‍ വേണ്ടിവരില്ല.
ഇരിയ വാഴുന്നോറുടെയും പട്ടമ്മാരുടെയും കുളങ്ങളില്‍ നിന്നാണ് ചിത്താരിപ്പുഴയുടെ നിലവിലെ ഉത്ഭവകേന്ദ്രം. പുഴയുടെ കൈവഴികളിലെ വയലുകള്‍ നികന്നതും ഇടവഴികള്‍ റോഡുകളായതും വ്യാപകമായ കൈയ്യേറ്റവും നീര്‍ത്തടങ്ങള്‍ നികന്നതും പുഴയുടെ നാശത്തിന്റെ പ്രധാന കാരണങ്ങളാണ്.
കൊടും വേനലില്‍ പോലും ജലസമൃദ്ധിയുണ്ടായിരുന്ന ചിത്താരി പുഴ ഇപ്പോള്‍ നാശത്തിന്റെ വക്കത്താണ്. 70 മുതല്‍ 100 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ചിത്താരി പുഴ ഇന്ന് 30 മുതല്‍ 40 മീറ്റര്‍ വരെയായി ചുരുങ്ങി. ചിത്താരിപ്പുഴയുടെ അജാനൂര്‍ അഴിമുഖം ഭാഗത്ത് രണ്ട് കിലോമീറ്ററോളമാണ് വറ്റിവരണ്ടത്. ചേറ്റുകുണ്ട് ഭാഗത്തുനിന്ന് വടക്കോട്ടൊഴുകി നാലു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പുഴ അജാനൂര്‍ കടപ്പുറം അഴിമുഖത്ത് കൂടെ കടലില്‍ ചേര്‍ന്നിരുന്നത്. കഴിഞ്ഞ ഏതാനും ദിവസം കൊണ്ട് അജാനൂര്‍ ഭാഗത്ത് രണ്ട് കിലോമീറ്ററിലധികം പുഴ തീര്‍ത്തും വറ്റി. നേര്‍ത്ത തോടിന്റെ രൂപത്തിലാണ് ഇപ്പോള്‍ പുഴയൊഴുകുന്നത്.
ജലസ്രോതസ്സുകള്‍ നിലനിര്‍ത്താനും ജലസേചന സൗകര്യങ്ങള്‍ക്കു സംവിധാനം ഉണ്ടാക്കാനും ജില്ലാ ഭരണകേന്ദ്രം മുന്‍കൈയെടുത്തു പദ്ധതികള്‍ തയ്യാറാക്കുമെന്ന ഉറപ്പ് ചിത്താരിപ്പുഴയുടെ കാര്യത്തിലും ബന്ധപ്പെട്ടവര്‍ കാണിക്കണമെന്നാണ് ആവശ്യം.

Keywords: Kerala, News, River, Chithari, Kasaragod, Save, Sand mIning, Quarries, Save Chithari River.