സുബൈദ വധം: മുഖ്യപ്രതി അസീസില്ലാതെ വിചാരണ തുടങ്ങി
Oct 26, 2018, 17:12 IST
പെരിയ:(www.kasargodvartha.com 26/10/2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കോടതി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. ജയില്‍ ചാടിയ കര്‍ണാടക സുള്ള്യ അജാവാരയിലെ അസീസ് ഒഴികെയുള്ള മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കേസില്‍ മധൂര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണി റോഡില്‍ നസ്രീന മന്‍സിലില്‍ മൂസയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ ബഷീറിന്റെ മകന്‍ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് പ്രതികള്‍. ഇതില്‍ സുള്ള്യയിലെ അസീസാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബേക്കല്‍ സി ഐ വിശ്വംഭരനാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാലാംപ്രതിയെ മാപ്പ് സാക്ഷിയാക്കിയിട്ടുണ്ട്. മൊത്തം 9 സാക്ഷികളാണ് കേസിലുള്ളത്. 60 തൊണ്ടിമൊതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മൂന്നുമാസം തികയുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് തടയാന്‍ കഴിഞ്ഞു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ഏഎസ്പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാസര്‍കോട് ഡിവൈഎസ്പി കെ സുകുമാരന്‍, സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, ബേക്കല്‍ സിഐ വിശ്വംഭരന്‍, സിഐ സി കെ സുനില്‍കുമാര്‍, അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് സമര്‍ത്ഥമായ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. കവര്‍ച്ചാ മുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷണ സംഘത്തിന്റെ മികവ്.
സുബൈദയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച രണ്ടു സ്വര്‍ണവളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ കൃത്യം നടത്താനായി കാസര്‍കോട്ടു നിന്നും വാടകക്കെടുത്ത രണ്ടുകാറുകളും അന്വേഷണ സംഘത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞു. ഒന്നാംപ്രതി അബ്ദുള്‍ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വീട്ടില്‍ കുറച്ചുകാലം ജോലിക്ക് നിന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Court, Trail, Accused, Murder case,Zubaida murder; Trial Began