city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്ന യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു

കാസര്‍കോട്:  (www.kasargodvartha.com 1.04.2020) കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനറല്‍ ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌ക്കിലും ദിവസങ്ങളായി സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണബാധിതരെ കണ്ടെത്തിയ ജില്ലയാണ് കാസര്‍കോട്. കൊറോണ ഭീതിമൂലം ആളുകള്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന സമയത്താണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ച് യുവാക്കള്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്ന യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു
യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്, ബ്ലഡ് ഡോണേര്‍സ് കേരളയുടെ പ്രവര്‍ത്തകര്‍, മുന്‍നിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒരു സംഘം എന്നിവരാണ് സജീവമായി സേവന രംഗത്തുള്ളത്. ജില്ലയിലെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. ദിവസവും നിരവധി പേരാണ് ഇവിടെ പരിശോധനക്കെത്തുന്നത്. ഇവരുടെ രജിസ്‌ട്രേഷന്‍, ഒ പി ടിക്കറ്റ് എടുക്കല്‍, ഡോക്ടറുടെ അടുത്ത് എത്തിക്കല്‍, മെഡിസിന്‍ വാങ്ങിക്കൊടുക്കല്‍, സ്രവ പരിശോധന കേന്ദ്രത്തിലേക്ക് എത്തിക്കല്‍, ആംബുലന്‍സില്‍ കയറ്റി അയക്കല്‍ തുടങ്ങിയവയെല്ലാം ഇവരുടെ നേതൃത്വത്തിലാണ് ചെയ്തു വരുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായി വളരെ ജാഗ്രതയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. മരുന്ന് സ്ലിപ്പ് പോലും പരിശോധനക്കെത്തുന്നവരുടെ കൈ കൊണ്ട് തൊടാന്‍ അനുവദിക്കുന്നില്ല. സുപ്രണ്ട് രാജ റാം, ഡെപ്യൂട്ടി സുപ്രണ്ട് ഡോ ഗീത, ആ എം ഒ ഡോ ഗണേഷ്, എച്ച് ഐ ബാബു, പി ആര്‍ ഒ സല്‍മ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍.

സന്നദ്ധ പ്രവര്‍ത്തകരായ അഷ്‌റഫ് എടനീര്‍, മാഹിന്‍ കുന്നില്‍, നൗഷാദ് കണ്ണമ്പള്ളി, അജ്മല്‍ തളങ്കര, ഹക്കീം പ്രിന്‍സ്, ഷബീര്‍ തുരുത്തി, ആമോഷ്, ശൈലനാഥന്‍, ബഷീര്‍ അരിക്കോടന്‍ തുടങ്ങിയവര്‍ സജീവമാണ്. പരിശോധനക്കെത്തുന്നവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കുമായി ഇവര്‍ ചെയ്യുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.


Keywords: Kasaragod, COVID-19, Kerala, News, General-hospital, Youth League, helping hands, Youths in Covid service

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia