പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി; പോലീസുകാരനെ അക്രമിച്ച് രക്ഷപ്പെടുന്നതിനിടെ വീണുപരിക്കേല്‍ക്കുകയായിരുന്നുവെന്ന് പോലീസ്
Jun 22, 2017, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) പോലീസ് കസ്റ്റഡിയില്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. ചെങ്കള തൈവളപ്പിലെ അബ്ദുല്‍ മനാഫാ (29)ണ് പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. എന്നാല്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നും പോലീസുകാരനെ അക്രമിച്ച് രക്ഷപ്പെടുന്നതിനിടെ വീണുപരിക്കേറ്റതാണെന്നും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചെങ്കള തൈവളപ്പിലെ സക്കറിയ്യയുടെ മകന്‍ നുഅ്മാനെ (16)യും സുഹൃത്ത് ഫയാസിനെയും അടിച്ചുപരിക്കേല്‍പിച്ച കേസില്‍ പ്രതിയാണ് അബ്ദുല്‍ മനാഫ്. ഈ കേസില്‍ മനാഫിനെ പിടികൂടാനായി പോവുകയും കാര്‍ സര്‍വീസ് സെന്ററില്‍ വെച്ച് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ എ.ആര്‍ ക്യാമ്പിലെ പോലീസുകാരനെ ചവിട്ടുവീഴ്ത്തി പരിക്കേല്‍പിച്ച് രക്ഷപ്പെടുന്നതിനിടെ അബ്ദുല്‍ മനാഫിന് വീണുപരിക്കേറ്റതായും പിന്നീട് ഓടിരക്ഷപ്പെട്ടതായും പോലീസ് പറയുന്നു. പ്രതിയെ പിന്നീട് വ്യാഴാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മനാഫ് തന്നെ പോലീസ് ജീപ്പില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും മര്‍ദിച്ചതായി പരാതിപ്പെട്ടത്. മജിസ്‌ട്രേറ്റ് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷകന്റെ സഹായത്തോടെ മജിസ്‌ട്രേറ്റിന് പരാതി എഴുതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശിക്കുകയും മനാഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, Attack, Assault, complaint, court, Youth's complaint against police