സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച സുഹൃത്തുക്കളെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു, 4 പേര്‍ അറസ്റ്റില്‍
Feb 15, 2019, 10:41 IST
വിദ്യാനഗര്‍: (www.kasargodvartha.com 15.02.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച സുഹൃത്തുക്കളെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് നാലു പേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി അങ്ങാടി സ്വദേശികളായ ആസിഫ് (19), അനസ് ബാബു (17) എന്നിവരാണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് തായല്‍ നായന്മാര്‍മൂല സ്വദേശികളായ എന്‍ എം ഹമീദ് (42), അഹമ്മദലി (32), എം. അബ്ദുല്‍ ഗഫൂര്‍ (40), എരുതുംകടവിലെ എ എം ഷബാന്‍ (29) എന്നിവരെയാണ് വധശ്രമത്തിന് കേസെടുത്ത് എസ് ഐ യു പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തു വെച്ചാണ് അക്രമമുണ്ടായത്. നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ കണ്ടു സംസാരിക്കുന്നതിനിടെ സുഹൃത്തുക്കളെ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ഗുരുരാജ്, സന്തോഷ്, ടി അഖില്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youths attacked; 4 arrested, Vidya Nagar, kasaragod, news, Kerala, Attack, arrest, Police, case, court, Remand, Student.