മദ്യശാലയില്‍ അക്രമം നടത്തിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്്റ്റേഷനിലെ കമ്പ്യൂട്ടര്‍ തകര്‍ത്തു; പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്
Dec 21, 2017, 20:29 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017) മദ്യശാലയില്‍ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നിരവധി കേസുകളിലെ പ്രതി പോലീസ് സ്‌റ്റേഷനിലും അതിക്രമം നടത്തി. സ്‌റ്റേഷനിലെ കമ്പ്യൂട്ടര്‍ ഇയാള്‍ തകര്‍ത്തു. ഇസ്സത്ത് നഗറിലെ ഷാനു എന്ന ഷാനവാസാ(23)ണ് കാസര്‍കോട് ടൗണ്‍പോലീസ് സ്‌റ്റേഷനില്‍ പരാക്രമം നടത്തിയത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ നുള്ളിപ്പാടിയിലെ മദ്യശാലയില്‍ ഷാനവാസ് ഒരു യുവാവുമായി സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. മദ്യശാലാ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഷാനുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വെള്ളം ആവശ്യപ്പെട്ട ഷാനുവിന് പോലീസ് വെള്ളം നല്‍കി. എന്നാല്‍ വെള്ളക്കുപ്പി വലിച്ചെറിയുകയും സ്‌റ്റേഷനിലെ കമ്പ്യൂട്ടറിന് കേടുപാട് വരുത്തുകയും ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ചതിന് ഷാനുവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഷാനുവിനെ നേരത്തെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Liquor, Liquor-drinking, police-station, Youth's attack in Police station; police case registered