നഗരത്തില്‍ സംഘര്‍ഷത്തിന് നീക്കം;പിന്നില്‍ മണല്‍-മയക്കുമരുന്ന് മാഫിയ, യുവാക്കള്‍ക്ക് തലക്കടിയേറ്റു, വാഹനം തകര്‍ത്തു
Apr 27, 2018, 16:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2018) കാഞ്ഞങ്ങാട്ട് സംഘര്‍ഷമുണ്ടാക്കാന്‍ മണല്‍-മയക്കുമരുന്ന് മാഫിയകളുടെ ആസൂത്രിത നീക്കം. നഗരത്തിലും പരിസരങ്ങളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഈ സംഘങ്ങളാണെന്നാണ് സൂചന.നിസ്സാര പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ച് ബോധപൂര്‍വ്വം കലാപമുണ്ടാക്കി നഗരത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഈ സംഘങ്ങളുടെ ശ്രമം.
വ്യാഴാഴ്ച്ച രാത്രി കോട്ടച്ചേരിയില്‍ നടന്ന അക്രമത്തിന് പിന്നിലും ഇതേ സംഘങ്ങളായിരുന്നു.വ്യാഴാഴ്ച്ച രാത്രി 7.45 മണിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ പെട്ടിക്കടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നോര്‍ത്ത്‌കോട്ടച്ചേരിയിലെ ഗംഗാധരന്റെ മകന്‍ പ്രവീണ്‍ (23), രാജന്റെ മകന്‍ രാഹുല്‍ (27) എന്നിവരെ ബൈക്കിലെത്തിയ സംഘം അക്രമിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ പ്രവീണിനും വെല്‍ഡിംഗ് തൊഴിലാളിയായ രാഹുലിനും തലക്കാണ് പരിക്ക്. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മയക്കുമരുന്ന് വിപണനം തടയാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറയുന്നു.
അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്തെ നബീലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധവുമായാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ ഏറ്റുമുട്ടല്‍. നരഹത്യാ ശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നോര്‍ത്ത്‌കോട്ടച്ചേരിയിലെ ഏറ്റുമുട്ടലിന് ശേഷം രണ്ട് വിഭാഗമായി തിരിഞ്ഞ മണല്‍-മയക്കുമരുന്ന് സംഘങ്ങള്‍ നഗരത്തില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയും ചെയ്തു.
കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡന്‍വളപ്പ് പരിസരത്ത് സംഘടിച്ച് ഒരു സംഘം അക്രമത്തിന് മുതിര്‍ന്നു. ഇതുവഴി പോകുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ അക്രമിക്കാനും ശ്രമം നടന്നു. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ്കുഞ്ഞിഹാജി അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. രാത്രി 11ന് മഡിയനില്‍ നിന്ന് ബല്ലാക്കടപ്പുറത്തെ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന മുഹമ്മദ്കുഞ്ഞിഹാജിയുടെ വാഹനം ഒരു സംഘം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അക്രമികളെ വെട്ടിച്ച് വാഹനം മുന്നോട്ടെടുത്തതിനാല്‍ വലിയൊരു അക്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ അക്രമികളുടെ കല്ലേറില്‍ ഇദ്ദേഹത്തിന്റെ കെ എല്‍ 60 സി 314 നമ്പര്‍ ഇന്നോവ വാഹനത്തിന്റെ പിറകിലെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. മുഹമ്മദ്കുഞ്ഞി ഹാജി രാത്രി തന്നെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വാഹനത്തിന് നേരെയുണ്ടായ കല്ലേറും അക്രമ സംഭവങ്ങളും സമീപത്തെ വീടുകളില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ഇതേ സമയം അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനിലും രാത്രിയുടെ മറവില്‍ വഴിയാത്രക്കാരെ അക്രമിക്കാന്‍ മറ്റൊരു സംഘവും ശ്രമിച്ചു.
നാട്ടിലുടനീളം അക്രമം അഴിച്ചുവിട്ട് സംഘര്‍ഷമുണ്ടാക്കാന്‍ മണല്‍-മയക്കുമരുന്ന് മാഫിയകള്‍ ബോധപൂര്‍വ്വമായ നീക്കമാണ് നടത്തുന്നത്. നാട്ടില്‍ കലാപം അഴിച്ചുവിട്ട് അതിന്റെ മറവില്‍ മണല്‍-മയക്കുമരുന്ന് വ്യാപാരം കൊഴുപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പോലീസിലെ ചിലര്‍ ഇവരുടെ ഒത്താശക്കാരായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Assault, Vehicle, Case, Complaint, Police, Youths assaulted; vehicle destroyed.
< !- START disable copy paste -->