ജിമ്മില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാക്കളെ മുഖംമൂടി സംഘം ആക്രമിച്ചു; ബൈക്ക് തകര്‍ത്തു, 6 പേര്‍ക്കെതിരെ കേസ്
Sep 30, 2018, 11:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.09.2018) ജിമ്മില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാക്കളെ മുഖംമൂടി സംഘം ആക്രമിച്ചു. അക്രമി സംഘം ബൈക്ക് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആവിക്കര കൊവ്വലിലെ വൈശാഖ്, അഭിരാം, സുരേഷ് എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിനുള്ളില്‍ വെച്ചാണ് സംഭവം. പുതിയകോട്ടയിലെ വീരമാരുതി ജിംനേഷ്യത്തില്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു യുവാക്കള്‍. ഇതിനിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് വൈശാഖിന്റെ തലയ്ക്ക് പരിക്കേറ്റു. അടിയേറ്റ് ഓടിയ വൈശാഖിനെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു. വൈശാഖ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Assault, Police, Case, Bike, Gym, Youths, Attack, Youths assaulted by gang; Case against 6.