Accident | റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ ട്രക്ക് ഇടിച്ച് ഗൾഫിൽ നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം
● ഒരാഴ്ച മുമ്പാണ് ഹനീഫ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
● പെരുന്നാൾ ആഘോഷിക്കാനും വിവാഹാലോചനകൾക്കുമാണ് ഹനീഫ് എത്തിയത്.
● റോഡിൻ്റെ മോശം അവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
● ചെമ്മനാട് ജമാഅത്ത് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.
കാസർകോട്: (KasargodVartha) റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗൾഫിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം. മേൽപ്പറമ്പ് ഒറവങ്കരയിലെ ഷെരീഫ് - ഖൈറുന്നീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8.40 മണിയോടെ ചെമ്മനാട് ജമാഅത്ത് ഹൈസ്കൂളിന് സമീപം സംസ്ഥാന പാതയിൽ (കെഎസ്ടിപി റോഡ്) ആയിരുന്നു അപകടം. സ്കൂട്ടറും ട്രക്കും മേൽപ്പറമ്പ് ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്നു.
റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിന് പിന്നാലെ വന്ന ലോറിയിടിച്ച് ഹനീഫ് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ ഭാഗത്ത് റോഡ് നിറയെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. കുഴി വെട്ടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മാർച്ച് 28-ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ ഹനീഫ് അടുത്തയാഴ്ച തന്നെ തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. ദുബായിൽ കപ്പലിൽ പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹനീഫ് നാട്ടിലേക്ക് മടങ്ങിയത്.
സഹോദരങ്ങൾ: സാഹിസ്, ഷാനവാസ്, ഷെരീഫ.
Mohammed Hanif (30), who returned from the Gulf a week ago, died in a tragic accident near Chemnad in Kasaragod. His scooter fell into a pothole on the road, and he was hit by a truck. Locals allege the accident occurred due to poorly maintained roads filled with potholes. Hanif had returned home to celebrate Eid and was preparing for his wedding.
#RoadAccident #PotholeDeath #Kasaragod #TragicDeath #RoadSafety #Kerala