യുവാക്കളെ വീടുകയറി ആക്രമിച്ചു; ഒരാള്‍ക്ക് കുത്തേറ്റു
Feb 11, 2015, 23:25 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) എരിയപ്പാടിയില്‍ 25 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായെത്തി യുവാക്കളെ വീടുകയറി ആക്രമിച്ചു. അക്രമികളുടെ കുത്തേറ്റ മാന്യ പള്ളം റോഡിലെ ബഷീറിന്റെ മകന്‍ ഡി. ഷരീഫ് (22), മര്‍ദനമേറ്റ എരിയപ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എച്ച്. ഷരീഫ് (24) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് ഇരുവരെയും ഒരുസംഘം ആക്രമിച്ചത്. എരിയപ്പാടിയിലുള്ള എച്ച് ഷരീഫിന്റെ വീട്ടിലെത്തിയതായിരുന്നു ഡി. ഷരീഫ്. ഇതിനിടയിലാണ് അക്രമി സംഘം എത്തിയത്. വടിയും മറ്റും ഉപയോഗിച്ച് ഡി. ഷരീഫിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എച്ച്. ഷഫീരിനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ റഫീനയെയും സംഘം മര്‍ദിച്ചതായി പരാതിയുണ്ട്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. എച്ച്. ഷരീഫിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷ സുഹൃത്ത് ഓടിക്കുന്നതിനിടെ ഒന്നര മാസം മുമ്പ് അപകടത്തില്‍ പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഭവത്തിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Youth, Stabbed, Hospital, Injured, D. Shareef, H. Shareef, Eriyappay, Youth stabbed another assaulted.