Rescued |ചന്ദ്രഗിരി പാലത്തിന് മുകളിൽ ബൈക് നിർത്തി പുഴയിലേക്ക് ചാടിയ യുവാവിനെ തോണിയിൽ മീൻ പിടിക്കുന്നവർ രക്ഷപ്പെടുത്തി
● പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ പതിവായി
● പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി
● അധികൃതർ വിഷയത്തിൽ ഉടൻ തന്നെ ഇടപെടണമെന്ന് ആവശ്യം
കാസർകോട്: (KasargodVartha) ബൈക് നിർത്തി ചന്ദ്രഗിരി പാലത്തിന് മുകളിൽ നിന്നു പുഴയിലേയ്ക്ക് ചാടിയ യുവാവിനെ തോണിയിൽ മീൻ പിടിക്കുകയായിരുന്നവർ രക്ഷപ്പെടുത്തി. യുവാവിൻ്റെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവം കണ്ട പുഴയിൽ മീൻപിടിച്ച് കൊണ്ടിരുന്നവർ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ പെട്ടെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇത്തരത്തിൽ ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ കൂടിവരികയാണ്. പാലത്തിന്റെ ഉയരവും പുഴയുടെ ആഴവും കണക്കിലെടുക്കുമ്പോൾ ഇത്തരം സംഭവങ്ങൾ മരണത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിക്കുന്നു.
അധികൃതർ ഈ വിഷയത്തിൽ ഉടൻ തന്നെ ഇടപെടുകയും അനുയോജ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
#ChandragiriBridge #Kerala #rescue #prevention #bridgesafety #localnews