city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം; യൂത്ത് ലീഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com 03.05.2017) 'ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം' എന്ന പ്രമേയവുമായി വര്‍ഗീയതയ്ക്കും, സംഘ്പരിവാര്‍ ഭീകരതക്കുമെതിരെ ശാഖതലങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചു. ഫാസിസത്തിന്റെ കടന്നുവരവും അത് സൃഷ്ടിക്കുന്ന ദുരന്തവും കാലങ്ങള്‍ക്ക് മുമ്പെ പ്രവചിക്കുകയും അത് തടയാന്‍ മതേതര ചേരിയുടെ ഏകീകരണം മാത്രമാണ് പോംവഴി എന്ന് വിളിച്ചു പറയുകയും ചെയ്ത മുസ്ലിം ലീഗിന്റെ നിലപാടുകള്‍ മുഖ്യധാരാ മതേതര പാര്‍ട്ടികള്‍ അവഗണിച്ചതാണ് രാജ്യത്ത് ഫാസിസ്റ്റുകള്‍ക്ക് അധികാരത്തിലേക്കുളള വഴി തുറന്നതെന്ന് ക്യാമ്പ് വിലയിരുത്തി.

എക്കാലവും മതേതരത്വത്തിന്റെ മാതൃക വിളനിലമായ കേരളത്തെയും, പ്രത്യേകിച്ച് കാസര്‍കോടിനേയും വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാന്‍ മതേതര കൂട്ടായ്മകളും ജനാധിപത്യ മാര്‍ഗവുമാണ് പ്രായോഗികമെന്ന് ക്യാമ്പ് വിലയിരുത്തി. പള്ളിയില്‍ കയറി മത പണ്ഡിതനെ പോലും വെട്ടി കൊല്ലുക വഴി ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. മുസ്ലിംലീഗിന്റയും, മതേതര വിശ്വാസികളുടെയും ശക്തമായ ഇടപെടലാണ് ഈ നീക്കങ്ങളെ ചെറുത്തത്.

ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 30 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ യുവസംഗമങ്ങളും, പൊതുയോഗങ്ങളും സംഘടിപ്പിക്കും. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന എക്‌സിക്യൂട്ടീവ് ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. മെയ് 25നകം മുന്‍സിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ വാര്‍ഷിക കൗണ്‍സിലുകളും ചേര്‍ക്കും. സെപ്തംബര്‍ 30നകം എക്‌സിക്യൂട്ടീവ് ക്യാമ്പുകളും ചേരും. ജുലൈ ഒന്നു മുതല്‍ 15വരെ നിയോജക മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കാന്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ നടത്തും.

സംസ്ഥാന കമ്മിറ്റിയുടെ 'ലാ കോണ്‍വി വെന്‍സിയ' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ സൗഹൃദ യാത്ര നടത്തും. ഇതിന്റെ ഭാഗമായി പരിസ്ഥിതി പ്രദേശങ്ങളും, പ്രധാന ആരാധനാലയങ്ങളും, ചരിത്രപ്രധാനമുളള സ്ഥലങ്ങളും, നവോഥാന നായകരുടെ ജനന മരണ ഗേഹങ്ങളും, പ്രധാന വ്യക്തികളെയും സന്ദര്‍ശിക്കും. യുവാക്കള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, ഒക്ടോബര്‍ ഒന്ന് മുതല്‍ 30 വരെ മുനിസിപ്പല്‍, പഞ്ചായത്തുകളില്‍ യൂത്ത് കാര്‍ണിവല്‍ സംഘടിപ്പിക്കും.

റമദാനില്‍ മലയോര മേഖലകളില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സൗഹൃദ സംഗമവും നടത്തും. കുടുംബ ഭദ്രത ബോധവല്‍ക്കരിക്കാന്‍ സാമ്പത്തിക ആസൂത്രണം ലക്ഷ്യമാക്കി ഫാമിലി എംപവര്‍മെന്റ് പ്രോഗ്രാമും, തൊഴില്‍ രഹിതരായ യുവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ യൂത്ത് എന്റര്‍പ്രണേര്‍സ് മീറ്റും സംഘടിപ്പിക്കും. ജുലൈ 30ന് യൂത്ത് ലീഗ് ദിനത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളും, സെപ്തംബര്‍ 28ന് സി എച്ച് അനുസ്മരണ ദിനത്തില്‍ യുവതീ സംഗമവും നടത്തും. യൂത്ത് ലീഗ് നേതാവ് പി എം ഹനീഫയുടെ ഓര്‍മക്ക് ജില്ലയില്‍ മികച്ച സാമൂഹിക പ്രതിബദ്ധത പുലര്‍ത്തി സേവനം നടത്തുന്ന വ്യക്തിയെ കണ്ടെത്തി അവാര്‍ഡ് നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ വയനാട്, സെക്രട്ടറി എ കെ എം അഷ്‌റഫ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് സംഘടന രൂപ രേഖയും, സെക്രട്ടറി എം എ നജീബ് ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധമെന്ന പ്രമേയവും, ടി എസ് നജീബ് അരാഷ്ട്രീയത തീവ്രവാദം എന്ന വിഷയവും, അസീസ് കളത്തൂര്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ നൂതന മാര്‍ഗങ്ങള്‍ എന്നീ വിഷയവും അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായ നാസര്‍ ചായിന്റടി, ബഷീര്‍ കൊവ്വല്‍ പള്ളി, നിസാം പട്ടേല്‍, നൗഷാദ് കൊത്തിക്കാല്‍ എന്നിവര്‍ ചര്‍ച്ചാ പ്രസീഡിയം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഹാരിസ് പടഌചര്‍ച്ച ക്രോഡീകരിച്ചു. സാദിഖുല്‍ അമീന്‍ ഖിറാഅത്ത് നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, സി എല്‍ റഷീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, കെ ബി എം ശരീഫ്, കെ പി മുഹമ്മദ് അഷ്‌റഫ്, സി കെ റഹ് മത്തുല്ല പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം; യൂത്ത് ലീഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കും

Keywords: Kasaragod, Kerala, News, Muslim Youth League, Campaign, Muslim-league, Camp, Meeting, Programme, Inauguration, Cherkalam Abdulla, Against Fascism, Youth league to conduct campaign against Fascism. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia