പള്ളി ഇമാമിനെ അക്രമിച്ചവരെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ കഴിവുകേട്: യൂത്ത് ലീഗ്
Mar 25, 2019, 22:19 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2019) കഴിഞ്ഞ വ്യാഴാഴ്ച രാത്രി നെല്ലിക്കുന്ന് നൂര്‍ പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്ന നാസര്‍ സഖാഫിയെ മുളക് പൊടി വിതറി അക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ കഴിവുകേടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
ഇഷാ നിസ്കാരവും കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പള്ളി കാന്റീനിലേക്ക് പോകുമ്പാഴാണ് ബൈക്കിലെത്തിയവര്‍ ഇമാമിനെ അക്രമിച്ചത്. ഈ സംഭവത്തില്‍ വലിയ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കാസര്‍കോട് പോലുള്ള സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് പള്ളി ഇമാമിനെ അക്രമിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.
പ്രതികളെ കണ്ടെത്തുന്നതിന് പകരം ഇമാമിനെ ദ്രോഹിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇമാമിനെ അക്രമിച്ച വാര്‍ത്ത അറിഞ്ഞതിന് ശേഷം കാസര്‍കോട്ട് വലിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എയും, മുസ്ലിം ലീഗ് നേതാക്കളും, ജമാഅത്ത് ഭാരവാഹികളും തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് ആ രീതിയിലേക്ക് നാട് പോകാതിരുന്നത്.
ഇമാമിനെ അക്രമിച്ച സംഭവത്തിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്ന് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth league on Masjid imam attack incident, Kasaragod, news, MYL, Muslim Youth League.