യൂത്ത് ലീഗ് നേതാവായ വ്യാപാരിക്ക് കുത്തേറ്റു; കട തകര്‍ത്തു
Jul 2, 2017, 15:13 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2017) കടയില്‍ അതിക്രമിച്ചു കടന്ന സംഘം യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ചു. ഇതിനു ശേഷം കട അടിച്ചുതകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം.
മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്‌സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമി (39)നാണ് കുത്തേറ്റത്. സാരമായ പരിക്കുകളോടെ ഇബ്രാഹിം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് ജോ. സെക്രട്ടറി കൂടിയാണ് അക്രമത്തിനിരയായ ഇബ്രാഹിം.
കത്തിയുള്‍പെടെയുള്ള മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ചു കടന്ന സംഘം ഇബ്രാഹിമിനെ കഠാര കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കടയിലെ സാധന സാമഗ്രികളും മറ്റും തകര്‍ത്തു. വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, Leader, Attack, Assault, Shop, Police, Investigation, Youth league leader attacked