city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 28.08.2017) കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷങ്ങളുണ്ടാക്കി കലാപം അഴിച്ചുവിടാനുള്ള ചില തീവ്രവാദ സംഘങ്ങളുടെയും, തല്‍പരകക്ഷികളുടെയും ശ്രമങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത പാലിച്ച് ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

കാസര്‍കോട് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

ദിവസം കുഡ്‌ലുവില്‍ വെച്ച് കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബട്ടംമ്പാറ സ്വദേശിയുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ് വെച്ച് ഡ്രൈവറെ അപായപ്പെടുത്താന്‍ ശ്രമിച്ചതും, ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെ കൊലവിളി നടത്തിയതും, ആഴ്ചകള്‍ക്ക് മുമ്പ് കോട്ടക്കണ്ണി റോഡില്‍ വെച്ച് നടന്ന സംഭവവും, അതിന്റെ തൊട്ടടുത്ത ദിവസം ബി ജെ പി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ കൊലവിളി പ്രകടനവും ഇതിന് ഉദാഹരണമാണ്. സ്വാതന്ത്രദിനത്തിലും, ഗണേശോത്സവം നടക്കുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കി കലാപങ്ങള്‍ അഴിച്ച് വിടാനുള്ള നീക്കങ്ങളാണ് ഉത്തരവാദിത്തപ്പെട്ട കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി ആരംഭിച്ച കാമ്പയിന്‍ താഴെക്കിടയില്‍ ശക്തമാക്കാന്‍ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു.

യു കെ സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, എം സി ശിഹാബ് മാസ്റ്റര്‍, റഹ് മാന്‍ ഗോള്‍ഡന്‍, സിദ്ദീഖ് സന്തോഷ്‌നഗര്‍, സഹീദ് വലിയപറമ്പ്, നാസര്‍ ഇടിയ, ഇര്‍ഷാദ് മള്ളംങ്കൈ, ഹഖീം അജ്മല്‍, നൗഫല്‍ തായല്‍, എന്‍ എ താഹിര്‍, അബൂബക്കര്‍ കണ്ടത്തില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഷാനവാസ് എം ബി, ഹസീബ് ടി കെ, അബ്ബാസ് കൊളച്ചപ്പ്, മുഷ്താഖ് യു കെ, നിസാര്‍ ഫാത്വിമ, ഹാഷിം ബംബ്രാണി, സി ഐ എ ഹമീദ് ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Youth League, Meeting, Clash, Police, Attack, Accuse., Youth League demands action against culprits. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia