റേഷന്‍ കാര്‍ഡ് വിതരണം: ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം- യൂത്ത് ലീഗ്
Jun 6, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2017) പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റേഷന്‍ കാര്‍ഡ് വിതരണ നടപടികള്‍ പൂര്‍ണതോതില്‍ ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇതര ജില്ലകളില്‍ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങിയിട്ട് നാളുകളായിട്ടും കന്നട ഭാഷയിലും പ്രിന്റ് ചെയ്യണമെന്ന കാരണം പറഞ്ഞ് കാസര്‍കോട് താലൂക്കില്‍ ഇതുവരെ കാര്‍ഡ് വിതരണം തുടങ്ങിയിട്ടില്ല. എന്നാല്‍ കന്നട ഭാഷ കൂടി പ്രിന്റ് ചെയ്യാത്ത കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴില്‍ ആകെ ഏഴ് റേഷന്‍ കടകളില്‍ മാത്രമാണ് കാര്‍ഡ് വിതരണം തുടങ്ങിയത്.
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായി നാല് വര്‍ഷത്തോളമായി കൂട്ടിച്ചേര്‍ക്കലോ, നീക്കം ചെയ്യലോ, റേഷന്‍ കാര്‍ഡ് വിഭജനമോ, തെറ്റുത്തിരുത്തലോ സാധ്യമാകുന്നില്ല. ഇതു മൂലം സാധാരണക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണ്. പ്രിന്റിംഗ് നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് കാസര്‍കോട് ജില്ലയില്‍ എത്രയും വേഗത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ration Card, Kasaragod, Youth League, Ration card distribution.