ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Jan 23, 2017, 13:41 IST
പള്ളിക്കര: (www.kasargodvartha.com 23/01/2017) ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. പള്ളിക്കര കലിങ്കാല് സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് അപകടം. ബൈക്ക് യാത്രക്കാരനായ ബദിയടുക്കയിലെ ഹമീദിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കല്ലിങ്കാലിലെ അഷ്റഫിനെ (29) പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കതയായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കല്ലിങ്കാലിലും അപകടമുണ്ടായത്. കഴിഞ്ഞദിവസം ചെമ്മനാട്ടും കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Keywords: Pallikara, Accident, Kasaragod, Kerala, Bike-Accident, Auto-rickshaw, Youth injured in a accident