കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം
Jun 14, 2017, 23:01 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2017) ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷിനെ (35) യാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ചാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ പോലീസാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമത്തിനുള്ള കാരണവും വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Chowki, Stabbed, Youth, Injured, Hospital, Car, Police, Investigation, Rajesh.