20 കിലോ തൂക്കമുള്ള ചന്ദനത്തടികളുമായി യുവാവ് പിടിയില്‍; പിതാവ് ഓടിരക്ഷപ്പെട്ടു
Apr 22, 2018, 12:25 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2018) 20 കിലോ തൂക്കമുള്ള ചന്ദനത്തടികളുമായി യുവാവിനെ വനം വകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പികിടൂടി. പിതാവ് ഓടിരക്ഷപ്പെട്ടു. ചെങ്കള നെക്രാജെയിലെ ആഷിഖിനെ (20)യാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓടിപ്പോയ മൊയ്തീനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടത്താനായി വീടിന്റെ പിന്‍ഭാഗത്തിരുന്ന് തടികള്‍ ചെത്തിമിനുക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് വനം വകുപ്പിന്റെ പിടിയിലായത്. 25,000 രൂപ വിലവരുന്ന തടികളാണ് പിടികൂടിയത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചന്ദനം കിട്ടിയതെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ചെര്‍ക്കളയിലെ ഒരു ഏജന്റിന് കൈമാറാനാണ് തടികള്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.
വിശദമായ അന്വേഷണത്തിന് വേണ്ടി കാസര്‍കോട് വനം വകുപ്പിന് കേസ് കൈമാറിയിട്ടുണ്ട്. പ്രതിയെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദനക്കടത്ത് പിടികൂടിയത്.
ഫ്ളൈയിംഗ് സ്‌ക്വാഡ് റേയ്ഞ്ച് ഓഫീസര്‍ പി. പ്രസാദ്, സെക്ഷന്‍ ഓഫീസര്‍ എന്‍.കെ. ഗംഗാധരന്‍, ബീറ്റ് ഓഫീസര്‍മാരായ പി. ശ്രീധരന്‍, കെ. രാജു, കെ.സി. മോഹന്‍ കുമാര്‍, വി.വി. പ്രകാശന്‍, ഹരിപ്രസാദ് എന്നിവരാണ് ചന്ദനവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Forest, Youth, Arrest, Police, Sandal Export, Escaped, Youth held with Sandal wood.