മംഗളൂരുവില്‍ 5 രൂപയ്ക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് പുകയില ഉത്പന്നം പെരുമ്പാവൂരില്‍ 50 രൂപയ്ക്ക് വില്‍ക്കും; കാറില്‍ കടത്താന്‍ ശ്രമിച്ച 2 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍
Jan 22, 2020, 16:44 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2020) മംഗളൂരുവില്‍ അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് പുകയില ഉത്പന്നം പെരുമ്പാവൂരില്‍ 50 രൂപയ്ക്ക് വില്‍പന നടത്താനായി രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ചൗക്കിയിലെ മഷൂദിനെ (27)യാണ് സി ഐ സി എ അബ്ദുര്‍ റഹീമിന്റെ നിര്‍ദേശപ്രകാരം എസ് ഐമാരായ മെല്‍വിന്‍ ജോസ്, ഷേഖ് അബ്ദുര്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൗക്കി ദേശീയപാതയില്‍ വെച്ചാണ് മഷൂദിനെ പിടികൂടിയത്. മംഗളൂരുവില്‍ നിന്നും പെരുമ്പാവൂരിലേയ്ക്ക് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങളെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. സി പി ഒമാരായ പി നിയാസ്, ഗിരീഷ് കുമാര്‍, ഓസ്റ്റിന്‍ തമ്പി എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Youth, Held, Police, Youth held with Pansmala worth 2 Lakh
< !- START disable copy paste -->