ഓട്ടോയില്‍ കടത്തുകയായിരുന്ന 144 പാക്കറ്റ് വിദേശ മദ്യവുമായി യുവാവ് പിടിയില്‍
Jul 24, 2017, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2017) ഓട്ടോയില്‍ കടത്തുകയായിരുന്ന 144 പാക്കറ്റ് വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുഡ്ലു ഭഗവതി നഗറിലെ കെ. സുരേഷി (29) നെയാണ് 180 മില്ലിയുടെ 144 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.വി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഓട്ടോ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഷാദ് പി. നായര്‍, പ്രമോദ്, മോഹനകുമാര്‍ എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
ഓട്ടോ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഷാദ് പി. നായര്‍, പ്രമോദ്, മോഹനകുമാര്‍ എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, Liquor, Youth held with liquor
Keywords: Kasaragod, Kerala, news, Held, Liquor, Youth held with liquor