രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപയുമായി യുവാവ് എക്‌സൈസ് പിടിയില്‍; പോലീസിന് കൈമാറി
Jul 28, 2019, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2019) രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപയുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. യുവാവിനെ പിന്നീട് പോലീസിന് കൈമാറി. കുന്താപുരം സ്വദേശി ദിലീപ് ഗോഡ്സെയാണ് (19) പിടിയിലായത്. ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുവരികയായിരുന്ന ദിലീപിനെ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി ബാഗ് പരിശോധിക്കുകയായിരുന്നു.
അഞ്ഞൂറിന്റെ 100 എണ്ണം വീതമുള്ള 50 കെട്ടുകളായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി മറുപടി പറയാന്‍ തുടങ്ങി. ഇതോടെ പോലീസിനെ ഏല്‍പിക്കുകയായിരുന്നു.
എക്‌സൈസ് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് ഇന്‍സ്പക്ടര്‍ ടി ആര്‍ ഹരിനന്ദന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, പി ഗോവിന്ദന്‍, കെ അഫ്‌സല്‍, അഭിലാഷ് കെ സി ജു, പി വി ജിതിന്‍, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Excise, arrest, cash, Youth held with Cash
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, Excise, arrest, cash, Youth held with Cash
< !- START disable copy paste -->