മദ്യക്കടത്ത് തടയാന്‍ ബസില്‍ എക്സൈസ് പരിശോധന; അഞ്ചുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് കുടുങ്ങി
Sep 6, 2017, 10:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.09.2017) മദ്യക്കടത്ത് തടയാന്‍ ബസില്‍ പരിശോധന നടത്തുകയായിരുന്ന എക്സൈസിന്റെ പിടിയിലായത് കുഴല്‍പ്പണക്കടത്തുകാരന്‍. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന മംഗളൂരു വിദ്യാനഗരയിലെ ഇ റഹ് മത്തുല്ല(40)യാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം മഞ്ചേശ്വരത്ത് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് ബസുകള്‍ തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് അഞ്ചുലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി റഹ് മത്തുല്ല കുടുങ്ങിയത്.
കര്‍ണാടകയില്‍ നിന്നും ബസുകളില്‍ വന്‍തോതില്‍ മദ്യം കടത്തുന്നത് പതിവായ സാഹചര്യത്തിലാണ് എക്സൈസ് മദ്യവേട്ടക്കിറങ്ങിയത്. കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മഞ്ചേശ്വരത്ത് തടഞ്ഞിട്ട ശേഷം സ്‌ക്വാഡ് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയായിരുന്നു. ഈ ബസിലെ യാത്രക്കാരനായ റഹ് മത്തുല്ലയും പരിശോധനക്ക് വിധേയനായി. ഇതിനിടെയാണ് റഹ് മത്തുല്ലയുടെ അരയില്‍ സൂക്ഷിച്ചിരുന്ന പണം എക്സൈസ് കണ്ടെത്തിയത്. പണത്തിന്റെ രേഖകള്‍ കാണിക്കാനോ പണം എന്തിനുവേണ്ടിയാണെന്ന് ബോധിപ്പിക്കാനോ കഴിയാതിരുന്നതിനാല്‍ റഹ് മത്തുല്ലയെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മഞ്ചേശ്വരം പോലീസിന് കൈമാറുകയും ചെയ്തു.
പോലീസ് റഹ് മത്തുല്ലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. റഹ് മത്തുല്ല പലര്‍ക്കായി പണം വിതരണം ചെയ്തുവരികയായിരുന്നുവെന്നും ഇതിനായി മറ്റാരോ ഇയാളെ പണം ഏല്‍പ്പിച്ചതാണെന്നും പോലീസിന് വിവരം ലഭിച്ചു. കുമ്പള സി ഐ വിവി മനോജിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്.
കുഴല്‍പ്പണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റഹ് മത്തുല്ല തയ്യാറായിട്ടില്ലെന്നും നിയമവിരുദ്ധമായി പണം കൈവശം വെച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
എക്സൈസ് സ്പെഷല്‍ സ്‌ക്വാഡിലെ സി ഐ വിനോദ് ബി നായരുടെ നേതൃത്വത്തിലാണ് മഞ്ചേശ്വരത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Manjeshwaram, News, Kerala, Bus, Excise, Youth, Liquor, Police, Case, Youth held with black money.