യുവാവിനെ കാണാതായതായി പരാതി; ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് മാതാവിന് ശബ്ദസന്ദേശമയച്ചു
Nov 21, 2019, 20:02 IST
ബേക്കല്‍: (www.kasargodvartha.com 21.11.2019) യുവാവിനെ കാണാതായതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിലര്‍ ചേര്‍ന്ന് തന്നെ ചട്ടഞ്ചാലില്‍ വെച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ഇതിനിടയില്‍ യുവാവിന്റെ മൊബൈലില്‍ നിന്നും മാതാവിന് ശബ്ദസന്ദേശം ലഭിച്ചിരുന്നതായി പറയുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കുണിയ സ്വദേശി ജുനൈദിനെ (20)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ചപ്പോള്‍ തൃശൂര്‍ ജില്ലയിലെ കൊടകര ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പോലീസിനും മറ്റ് പോലീസ് സ്‌റ്റേഷനുകളിലും യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
യുവാവ് ദിവസങ്ങള്‍ക്കുമുമ്പ് മറ്റൊരാളില്‍ നിന്നും കാര്‍ എടുത്തിരുന്നു. ഇതിന്റെ താക്കോല്‍ പിന്നീട് കൊറിയര്‍ വഴി അയച്ചുകൊടുക്കുകയായിരുന്നു. ഈ കാറുമെടുത്താണ് യുവാവ് പോയത്. കാര്‍ വില്‍പന നടത്തിയവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യത്തില്‍ ഇതുവരെ പോലീസിന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Missing, Police, case, Bekal, Youth goes missing; lodges complaint
< !- START disable copy paste -->