Found Dead | യുവാവിനെ ഭാര്യാ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 9, 2024, 10:51 IST
ബേക്കൽ: (KasargodVartha) യുവാവിനെ ഭാര്യാ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളി കാട്ടിപ്പാറ സ്വദേശിയായ നദീർ (33) ആണ് മരിച്ചത്. കാട്ടിപ്പാറയിലെ ബദ്റുദ്ദീൻ - മറിയം ദമ്പതികളുടെ മകനാണ്. ജോലി ചെയ്യുന്ന ഖത്വറിൽ നിന്നും ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് പള്ളിക്കര പൂച്ചക്കാട്ടെ ഭാര്യാ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഖത്വറിൽ നിന്നും വന്ന ശേഷം മീൻ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മുബീന. മക്കൾ: മുഹമ്മദ് മുസമ്മിൽ, റാസിഖ്. സഹോദരിമാർ: നസീമ, റഹ്‌മത്, ശുഹൈല, സമീറ. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.