Death | കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
● തെരുവത്ത് സ്വദേശിയായ സയ്യിദ് സകരിയ്യയാണ് മരിച്ചത്.
● യുവാവ് മൊഗ്രാൽ കച്ചവടം നടത്തിവരികയായിരുന്നു.
● പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KasargodVartha) കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെരുവത്ത് സ്വദേശിയും ചൗക്കിയിൽ വാടക ക്വാർടേഴ്സിൽ താമസക്കാരനുമായ കുഞ്ഞിക്കോയ - ഫൗസിയ ദമ്പതികളുടെ മകൻ സയ്യിദ് സകരിയ്യ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് യുവാവിനെ കാണാതായത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കളും മറ്റും തിരച്ചിൽ നടത്തിവരുന്നതിനിടെ രാത്രി ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം യുവാവിന്റെ സ്‌കൂടർ കണ്ടെത്തിയിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് പുഴയിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പഴം, പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു യുവാവ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അറഫാത്, സൈനുൽ ആബിദ്, റഹ്‌മത് ബീവി.
A 23-year-old youth named Sayyid Zakariya, a native of Theruvath, was found dead in Chandragiri river. He went missing on Tuesday night. His scooter was found near Chemmanad Chandragiri bridge. His body was recovered from the river on Wednesday morning. He was running a fish and vegetable business in Mogral Puthur.
#ChandragiriRiver #MissingYouth #Kasaragod #Tragedy #RiverDeath #KeralaNews