കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Apr 5, 2019, 19:08 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.04.2019) രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സായി മന്ദിരത്തിനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പിലാന്തോളിയിലെ തന്തര വീട്ടില്‍ മാനുവല്‍ എന്ന പാപ്പച്ചന്റെ മകന്‍ മനു ഇമ്മാനുവലിനെ (22)യാണ് ചീമേനി കുറിക്കുണ്ടിലെ സായി മന്ദിരത്തിനോടു ചേര്‍ന്നുള്ള കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മനു സഞ്ചരിച്ച ബൈക്ക് ഏതാനും മാസം മുമ്പ് മൈസൂരില്‍ വെച്ച് അപകടത്തില്‍പെട്ടിരുന്നു. ഇതിനു ശേഷം ഇയാള്‍ ഏറെ അസ്വസ്ഥനായിരുന്നുവത്രെ. വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. സായി മന്ദിരത്തിനോടു ചേര്‍ന്നുള്ള കഴുക്കോലില്‍ പുതപ്പില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, Hanged, Youth, Youth found dead hanged
< !- START disable copy paste -->