Found Dead | ബെംഗ്ളൂറിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗ്ളൂറിൽ വയറിങ് ജോലി ചെയ്യുന്ന രിതേഷ് നാല് ദിവസം മുമ്പാണ് വീട്ടിൽ വന്നത്
ബദിയഡുക്ക: (KasargodVartha) ബെംഗ്ളൂറിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേള ചുക്കിനടുക്കയിലെ ജയറാമ - സുഗന്ധി ദമ്പതികളുടെ മകൻ സി എച് രിതേഷ് (27) ആണ് മരിച്ചത്. ബെംഗ്ളൂറിൽ വയറിങ് ജോലി ചെയ്യുന്ന രിതേഷ് നാല് ദിവസം മുമ്പാണ് വീട്ടിൽ വന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ സ്റ്റെയർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശബരീശ സഹോദരനാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056