ഉപ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി
Jun 14, 2016, 22:23 IST
ഉപ്പള: (www.kasargodvartha.com 14/06/2016) മണിമുണ്ടയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരടങ്ങുന്ന സംഘത്തിലെ ഒരാളെ കാണാതായി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉപ്പളയില്‍ കോണ്‍ക്രീറ്റ് ജോലിക്കെത്തിയ കര്‍ണാടക സ്വദേശി കുട്ടപ്പ (20) യെയാണ് കാണാതായത്.
ജോലി കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും, മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ കടല്‍ ക്ഷോഭം ഉള്ളതിനാല്‍ വിഫലമായി.
തിരച്ചില്‍ ബുധനാഴ്ച രാവിലെ പുനഃരാരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords : Uppala, Police, Natives, Youth, Missing, Kasaragod, Manimunda, Kuttappa.