നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി
Sep 17, 2016, 19:04 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 17/09/2016) നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍- നിര്‍മല ദമ്പതികളുടെ മകന്‍ ഉണ്ണി (20)യെയാണ് കടലില്‍ കാണാതായത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. രണ്ടു കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഉണ്ണി. മൂന്നു പേരും തിരമാലയില്‍പെട്ടെങ്കിലും രണ്ടു പേര്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാണാതായ ഉണ്ണിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാണാതായ ഉണ്ണിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
Keywords: Kasaragod, Kerala, Nellikunnu, Missing, Youth drowned in Nellikkunnu beach.