ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്
Oct 6, 2019, 18:08 IST
കുമ്പള: (www.kasargodvartha.com 06.10.2019) ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബംഗളൂരു രാംനഗറിലെ രാജു-ശോഭ ദമ്പതികളുടെ മകനും രാംനഗറില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിയുമായ രാജശേഖര്‍ (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കുമ്പള ജില്ലാ സഹകരണാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരപരിക്കേറ്റു.
രാജശേഖറിനൊപ്പമുണ്ടായിരുന്ന ആരിക്കാടി ഓള്‍ഡ് റോഡില്‍ താമസക്കാരനും മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിയുമായ ജിതേഷ്(19), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന പെര്‍വാട് കടപ്പുറം സ്വദേശികളായ ആസിഫ്, ഹബീബ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവരും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നവരാത്രി മഹോത്സവം കാണാനായി രാജശേഖര്‍ ശനിയാഴ്ച രാവിലെ കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുഹൃത്തും സഹപാഠിയുമായ ഭവീഷിന്റെ വീട്ടിലെത്തിയതായിരുന്നു. രാത്രി ഭവീഷിന്റെ സുഹൃത്ത് ജിതേഷിനൊപ്പം ആരിക്കാടിയില്‍ നിന്ന് കുമ്പളയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇവരുടെ ബൈക്കും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
രാജശേഖറിനെയും ജിതേഷിനെയും ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജശേഖര്‍ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kumbala, Bike-Accident, Student, news, Banglore, polytecnic, Manglore hospital, Youth dies in Bike accident