കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു
Sep 24, 2017, 11:15 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.09.2017) നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. കുത്തുപറമ്പ് മൂരിയാട്പാറയിലെ കാനാനെറ്റ വീട്ടില്‍ എ.പി ശരത്ത് (24) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.
ആയിറ്റിയില്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വെല്‍ഡിംഗ് ജോലിക്കിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ ആദ്യം തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അത്യാസന്ന നിലയിലായതിനാല്‍ പരിയാരത്തേക്കുളള യാത്ര മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായാറാഴ്ച 12 മണിയോടെ സ്വദേശത്ത് സംസ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ടത്. ആയിറ്റില്‍ തന്നെ താമസിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി വരികയായിരുന്നു. സി സുകുമാരന്‍- പ്രസന്ന ദമ്പതികളുടെ മകനാണ്. ഏക സഹോദരി ശരണ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Death, Youth, Youth dies after falling from building