വിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍
Jun 6, 2017, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2017) വിഷം അകത്തുചെന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ ഇസ്മാഈല്‍- സഫിയ ബീവി ദമ്പതികളുടെ മകന്‍ അബ്ദുര്‍ റസാഖ് (30) ആണ് മരിച്ചത്. കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.45 മണിയോടെയാണ് റസാഖ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനാല്‍ അന്നു തന്നെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബ്ദുര്‍ റസാഖ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തളങ്കര ഖാസിലൈനിലെ വാടക വീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി അബ്ദുര്‍ റസാഖ് ബേളയിലെ വീട്ടിലെത്തുകയും ഛര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതത്ര കാര്യമാക്കിയിരുന്നില്ല. പിറ്റേദിവസം ഛര്‍ദി രൂക്ഷമായതോടെ റസാഖിനെ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് റസാഖിന്റെ ശരീരത്തില്‍ വിഷം കടന്നതായി വ്യക്തമായത്.
നിലഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം റസാഖിനെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റസാഖിന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. റസാഖിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മത്സ്യമാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു റസാഖ്. ഭാര്യ: സുഹറ. മക്കള്‍: നെഹല, മുസമ്മില്‍, ഐസര്‍, പരേതനായ തഫ്‌സീര്‍. സഹോദരങ്ങള്‍: റിയാസ്, സബാന.