നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jul 18, 2017, 18:03 IST
ഉപ്പള: (www.kasargodvartha.com 18.07.2017) നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൈവളിഗെ ബായിക്കട്ട ലക്ഷം വീട് കോളനിയിലെ ഫൈസലാണ് (45) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാത്രി ഏഴു മണിയോടെ ബായിക്കട്ട ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഫൈസലിനെ കാറിടിച്ചത്.
ഇടിച്ച ഓള്‍ട്ടോ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഓടിക്കൂടിയവരാണ് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. പരേതനായ മൊയ്തീന് കുഞ്ഞി- ബീവി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റുഖിയ, മുഹമ്മദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Injured, Death, Youth dies after accident injury
Keywords: Kasaragod, Kerala, news, Youth, Injured, Death, Youth dies after accident injury