ജില്ലയെ ഞെട്ടിച്ച് വീണ്ടും മരണം; കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു
May 27, 2020, 20:35 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.05.2020) ജില്ലയെ ഞെട്ടിച്ച് വീണ്ടും അപകട മരണം. കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. ആസാം നഗോവിലെ ഇസ്മാഈലിന്റെ മകന്‍ അസ്ഹര്‍ അലി (22)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കാലിക്കടവ് ടൗണിലെ ഹോട്ടല്‍തൊഴിലാളിയായ അസ്ഹര്‍ അലി ലോക് ഡൗണിന് ശേഷം ഹോട്ടല്‍പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി കിണര്‍ശുചീകരിക്കാന്‍ ഇറങ്ങിയതായിരുന്നു.
ശ്വാസതടസം മൂലം കിണറില്‍ കുഴഞ്ഞു വീണ അസ്ഹര്‍ അലിയെ രക്ഷിക്കാനായി ഇറങ്ങിയ കൂട്ടുകാരന്‍ ശ്വാസം തടസം നേരിട്ടതോടെ പിന്തിരിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കരിപ്പൂര്‍ അഗ്‌നിശമന രക്ഷാനിലയത്തിലെ സേനാംഗങ്ങളാണ് പുറത്തെത്തിച്ചത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഒന്നര വര്‍ഷമായി കാലിക്കടവിലെ ഹോട്ടലില്‍ ജോലി ചെയ്തു വന്ന ആസാം സ്വദേശിയായ യുവാവ് വിവാഹത്തിന് ശേഷം മൂന്ന് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ലോക് ഡൗണില്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വീട്ടിലായിരുന്നു താമസം. പാര്‍സല്‍ ഭക്ഷണം കൊടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരവെയാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. ഭാര്യ: ആരിഫ ഹാത്തൂണ്‍. മാതാവ്: മാണിക്‌സാനു. സഹോദരങ്ങള്‍: മൈസുദ്ദീന്‍, ആഞ്ചറലി.
Keywords: Kasaragod, Kerala, News, Youth, Death, Cleaning, Well, Youth died while cleaning well