ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Aug 20, 2018, 12:48 IST
കുറ്റിക്കോല്‍: (www.kasargodvartha.com 19/08/2018) ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളക്കര കിഴക്കതൊട്ടി ഹരിജന്‍ കോളനിയിലെ രാജേഷ് (24) ആണ് ഞായറാഴ്ച മരിച്ചത്. നാലു വര്‍ഷം മുമ്പാണ് പെരിയയില്‍ വെച്ച് രാജേഷിന്റെ ഓട്ടോറിക്ഷ അപകടമുണ്ടായത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കുഞ്ഞിരാമന്‍ - ജാനകി ദമ്പതികളുടെ മകനാണ്. സഹോദരി: രമ്യ (ബേത്തലം).
Keywords: Kasaragod, Kerala, News, Kuttikol, Auto Driver, Accidental-Death, Treatment, Youth, injury, Youth died after accident injury.