city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവജന കേന്ദ്രവും നെഹ്‌റു യുവ കേന്ദ്രയും സജീവം; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലരായി യൂത്ത് ക്ലബുകള്‍, എന്‍ വൈ കെ ബുധനാഴ്ച ക്ലബുകളുടെ യോഗം വിളിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.08.2019) ജില്ലയിലെ യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ സേവനം സജീവം. യുവജന കേന്ദ്രവും നെഹ്‌റു യുവ കേന്ദ്രയും ക്ലബുകളെ പങ്കാളിത്തം ഉറപ്പാക്കാന്‍ സജീവമായി രംഗത്തുണ്ട്. ദുരന്ത നിവാരണത്തില്‍ മൂന്നാറില്‍ പ്രത്യേക പരിശീലനം നേടിയ യുവജന കര്‍മസേന രംഗത്തുണ്ടായിരുന്നു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച സാധന സാമഗ്രികള്‍ എല്ലാ ദിവസവും വാഹനങ്ങളില്‍ കളക്ഷന്‍ സെന്ററുകളിലെത്തിച്ച് വരികയാണ്. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളായ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലും പടന്നക്കാട് കാര്‍ഷിക കോളജിലുമാണ് സാധനങ്ങള്‍ എത്തിച്ചത്. അരിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശുചീകരണ സാമഗ്രികളും മരുന്നുകളും ആണ് നല്‍കിയത്.

സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശിവപ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് ക്ലബുകളുടെ കൂട്ടായ പ്രവര്‍ത്തനം ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയേകി. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ത്ഥികളും എന്‍എസ്എസ് വളണ്ടിയര്‍മാരും എസ് പി സി, എന്‍ സി സി കേഡറ്റുകളും കളക്ഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തന സജ്ജരായിരുന്നു.

യുവജന കേന്ദ്രവും നെഹ്‌റു യുവ കേന്ദ്രയും സജീവം; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലരായി യൂത്ത് ക്ലബുകള്‍, എന്‍ വൈ കെ ബുധനാഴ്ച ക്ലബുകളുടെ യോഗം വിളിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ യജ്ഞത്തിലും നെഹ്‌റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസത്തിനായി ശേഖരിക്കുന്ന സാധന സാമഗ്രഹികള്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ ഏല്‍പിക്കണം. ചെളി വന്നടിഞ്ഞ വീടുകളിലെ ചെളി നീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം. ശുചീകരണ യജ്ഞത്തില്‍ ഒരോ ക്ലബും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണം.

ക്ലബുകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്‍ പങ്കെടുക്കുന്ന ക്ലബംഗങ്ങങ്ങളുടെ വിവരങ്ങളും ഈ മാസം 20 നകം സിവില്‍ സ്‌റ്റേഷനിലുള്ള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ നല്‍കണം. മാതൃകാപരമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് പ്രോത്സാഹന സമ്മാനവും വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും എന്‍ വൈ കെ നല്‍കും.

പ്രളയ ദുരിതാശ്വാസ പ്രവത്തനങ്ങളില്‍ യൂത്ത് ക്ലബുകളുടെ പങ്കാളിത്തം സജീവമാക്കാനും സ്വഛ് ഭാരത് ഇന്റേണ്‍ഷിപ്പ് പദ്ധതി വിശദീകരണത്തിനുമായി ജില്ലയിലെ യൂത്ത് ക്ലബുകളുടെ യോഗം ബുധനാഴ്ച (ഓഗസ്റ്റ് 14) രാവിലെ 10 ന്് കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേരുമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അറിയിച്ചു. പ്രളയ ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും പ്രളയാനന്തരം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ക്ലബ് പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണം.

Keywords:  Kerala, kasaragod, news, Youth, Club, Youth Clubs active in Flood relief camps 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia