അതിര്‍ത്തി കടന്നെത്തിയ വിദ്യാര്‍ത്ഥികളെ യുവജനകേന്ദ്രം വീടുകളിലെത്തിച്ചു
May 7, 2020, 14:42 IST
47 വിദ്യാര്‍ത്ഥികളില്‍ 30 ഓളം പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. മറ്റു ജില്ലക്കാരായ 17 പേരെ കെഎസ്ആര്‍ടിസി ബസില്‍ അവരവരുടെ നാടുകളിലേക്കയച്ചു. കാസര്‍കോട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികളെ ജില്ലാ യുവജന കേന്ദ്രം ഏര്‍പ്പെടുത്തിയ നാലു വിനനങ്ങളിലായാണ് അവരുടെ വീടുകളില്‍ എത്തിയത്. ബേക്കല്‍ സി ഐ നാരായണന്‍, എസ് ഐ അജിത്ത് കുമാര്‍, ഹോസ്ദുര്‍ഗ് എസ് ഐ രാഘവന്‍ എന്നിവരുടെ സഹായത്തോടെ യുവജനകേന്ദ്രം ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദിന്റെയും യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വളണ്ടിയര്‍ ഹനീഫിന്റെയും നേതൃത്വത്തില്‍ലാണ് വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിച്ചത്.
Keywords: Kanhangad, news, Kerala, kasaragod, House, Students, youth center bring back students from their homes