city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ വ്യാപാരിയുടെ ദുരൂഹ മരണത്തിന് മൂന്നാണ്ട്; തുമ്പ് കണ്ടെത്താനാവാതെ പോലീസ്

നീലേശ്വരം: (www.kasargodvartha.com 25.05.2019) നീലേശ്വരത്തെ യുവ വ്യാപാരിയുടെ ദുരൂഹ മരണത്തിന് മൂന്ന് വര്‍ഷം തികഞ്ഞിട്ടും തുമ്പു കണ്ടെത്താനാവാതെ പോലീസ്. മടിക്കൈ മേക്കാട്ട് സ്വദേശിയും റെയില്‍വെ മേല്‍പ്പാലത്തിനു കീഴിലെ ചമയം ഫൂട്‌വേര്‍ ഉടമയുമായ അരീക്കര വീട്ടില്‍ നാരായണന്റെ(26) ദുരൂഹ മരണത്തിനാണ് മൂന്നു വര്‍ഷം പിന്നിടുമ്പോഴും തുമ്പു കണ്ടെത്താനാവാതെ അന്വേഷണ സംഘം വലയുന്നത്.

2016 മെയ് 23നാണ് നാരായണനെ വീട്ടുമുറ്റത്തെ കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാരായണന്റെ മരണത്തില്‍ അന്നു തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി ഗൗനിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.

യുവ വ്യാപാരിയുടെ ദുരൂഹ മരണത്തിന് മൂന്നാണ്ട്; തുമ്പ് കണ്ടെത്താനാവാതെ പോലീസ്

തുടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നത്. ആക്ഷന്‍ കമ്മിറ്റി ജില്ല പോലീസ് മേധാവി, മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാരായണന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നീലേശ്വരം സിഐക്ക് നിര്‍ദേശം നല്‍കി. സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും മെല്ലെപ്പോക്ക് നയമാണ് തുടര്‍ന്നത്.

നാരായണന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ബന്ധുക്കള്‍ ആരോപിച്ച അയല്‍വാസികളെ ചോദ്യം ചെയ്തുവെങ്കിലും ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം പാതി വഴിയില്‍ അവസാനിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വീണ്ടും ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുന്നതിനിടയില്‍ സ്ഥലം മാറി വന്ന സിഐ അന്വേഷണം ഏറ്റെടുത്തു. ഇതിനിടയില്‍ ആരോപണവിധേയരായ കുടുംബം വീട് അടച്ച് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറ്റുകയും ചെയ്തുവത്രെ.

2013ല്‍ വാഴുന്നോറൊടിയിലെ ഒരു യുവതിയുമായി നാരായണന്റെ വിവാഹം നിശ്ചയിക്കുകയും മോതിരമാറ്റം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിശ്രുത വധുവിനോട് നാരായണനെ കല്യാണം കഴിക്കരുതെന്നും കഴിച്ചാല്‍ ബന്ധം നിലനില്‍ക്കില്ലെന്നും പറയുകയും പിന്നീട് പെണ്‍കുട്ടിയുമായി ഫേസ്ബുക്ക് ചാറ്റിംഗ് നടത്തി നാരായണനെ കുറിച്ച് അപവാദം പറയുകയും ചെയ്തിരുന്നുവത്രെ.

തുടര്‍ന്ന് മോതിരം മാറ്റം നടത്തിയ പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇതിനൊക്കെ പിന്നില്‍ നാരായണന്റെ മരണത്തിന് കാരണക്കാരായവരാണെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചു എന്ന് സംശയിക്കുന്ന വീട്ടുകാരോട് ഇക്കാര്യം നാരായണന്‍ ചോദിക്കാന്‍ ചെന്നിരുന്നു. എന്നാല്‍ തങ്ങളുടെ വീട്ടില്‍ വന്ന് നാരായണന്‍ ശല്യപ്പെടുത്തുന്നുവെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് നാരായണനെ കസ്റ്റഡിയിലെടുക്കുകയും പരാതിക്കാരുടെ മുന്നില്‍വെച്ച് മര്‍ദിക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നതായി നാരായണന്റെ സഹോദരന്‍ ഗംഗാധരന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

മടിക്കൈയിലെ ഒരു പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ് പോലീസ് കേസ് ഗൗരവത്തിലെടുക്കാന്‍ കാരണമെന്നാണ് ആക്ഷേപം. നാരായണന്റെ മരണത്തിന് കാരണക്കാരാണെന്ന് പറയുന്നവര്‍ ഭരണപക്ഷത്തെ പ്രമുഖ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണത്രെ. ഇതാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്ന് പറയുന്നു. നാരായണന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാരായണന്റെ ബന്ധുക്കള്‍.

Keywords:  Kerala, news, kasaragod, Neeleswaram, Youth, Murder, Case, Police, Investigation, Result, Youth Businessman murder case: No more result on Investigation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia