കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ കുറ്റപത്രം
Nov 9, 2018, 17:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2018) കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞ് തകര്‍ത്ത് പണം കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ ബാരയിലെ അസ്ബാദി (24)ന്റെ പരാതിയില്‍ എരോലിലെ ഖാലിബ് (20), ഇബ്രാഹിം (20), ഫാരിഷ് (18), സുലൈമാന്‍ (19) എന്നിവരുടെ പേരിലാണ് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. ഉദുമ മൃഗാശുപത്രിക്ക് സമീപം വെച്ച് ഖാലിബിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് വലിക്കുന്നത് ഇത് വഴി വന്ന അസ്ബാദ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ഇബ്രാഹിമും സംഘവും അസ്ബാദിനെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന 8000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ എറിഞ്ഞ് തകര്‍ക്കുകയും പോക്കറ്റില്‍ ഉണ്ടായിരുന്ന 15000 രൂപ കവര്‍ച്ച ചെയ്തതായും അസ്ബാദിന്റെ പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പ്രതിയുടെ പേരില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Robbery, Assault, Attack, Ganja, Youth assaulted case; Charge sheet submitted
< !- START disable copy paste -->