നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച സംഭവം; ഒരു പ്രതി അറസ്റ്റില്‍
Jul 25, 2017, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2017) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാന്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ മുഹമ്മദ് നസലി(27)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെറുപുഴ കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി ആര്‍ സനലിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നാട്ടുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാന്‍ എത്തിയ സനലിനെ അഞ്ചുപേര്‍ തടയുകയും സനലിന്റെ തകാറില്‍ കയറി ഭീഷണി മുഴക്കുകയും തളങ്കര ഹാര്‍ബറിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഹാര്‍ബറില്‍ എത്തിയപ്പോള്‍ അഞ്ചുപേര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയും സനലിനെ മര്‍ദ്ദിക്കുകയും കാറിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഹാര്‍ബറില്‍ നിന്ന് തിരികെ വിദ്യാര്‍ത്ഥിനി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിച്ച് അവിടെ വെച്ചും മര്‍ദനം തുടര്‍ന്നു. വിവരമറിഞ്ഞ് പോലീസെത്തി സനലിനെ രക്ഷപ്പെടുത്തുകയാണുണ്ടായത്.
Related News:
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Student, Youth, Arrest, Assault, Case, Police, Harber, Youth assaulted case; Accused arrested.