കാര്‍ തടഞ്ഞ് നിര്‍ത്തി പ്രവാസി യുവാവിനെ മര്‍ദിച്ചതായി പരാതി
Oct 15, 2018, 21:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2018) കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസി യുവാവിനെ രണ്ടംഗസംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു. ഞാണിക്കടവ് റസിയ മന്‍സിലിലെ കെ റജിയാസി (19)നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 9.30ന് ഞാണിക്കടവിലെ റഹീമും സഹോദരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റജിയാസിന്റെ പരാതിയില്‍ പറയുന്നു.
കെഎല്‍ 60 എം 9458 നമ്പര്‍ കാറില്‍ ഞാണിക്കടവിലേക്ക് പോകുമ്പോല്‍ ആക്ടീവയിലെത്തിയ റഹീമും സഹോദരനും കാര്‍ തടഞ്ഞ് നിര്‍ത്തി കാറില്‍ നിന്നും റജിയാസ് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസുകള്‍ കല്ലുകൊണ്ട് തകര്‍ത്തിരുന്നു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന റജിയാസിന്റെ സഹോദരനും പരിക്കേറ്റിരുന്നു. റജിയാസ് പടന്നക്കാടുള്ള ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഈ വിരോധമാണ് മര്‍ദനത്തിന് കാരണം. കാറിന്റെ ഗ്ലാസ് തകര്‍ത്തതില്‍ 7,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth assaulted by gang, Kanhangad, Kasaragod, News, Attack, Injured.