സ്‌കൂള്‍ പരിസരത്ത് പാന്‍മസാല വേട്ട; യുവാവ് പിടിയില്‍
Aug 20, 2018, 23:41 IST
കുമ്പള: (www.kasargodvartha.com 20.08.2018) ബന്തിയോട് പച്ചമ്പള മാല്‍ജഉല്‍ ഇസ്ലാം സ്‌കൂളിന് സമീപത്തു നിന്നും പാന്‍ മസാല ശേഖരവുമായി യുവാവിനെ പോലീസ് പിടികൂടി. പച്ചമ്പളയിലെ മലബാര്‍ ട്രേഡേഴ്‌സ് ഉടമ ബദറുദ്ധീനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 4,500രൂപ വിലവരുന്ന പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കുമ്പള എസ് ഐ അശോകനും സംഘവും പിടിച്ചെടുത്തത്. നാലിരട്ടി വിലക്കാണ് ഇവിടെ പാന്‍മസാല ഉള്‍പനങ്ങള്‍ ഇവിടെ വില്പന നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
മുമ്പ് ഒന്നു രണ്ട് തവണ ബദറുദ്ധീനെ ചെറിയ തോതില്‍ പാന്‍ മസാലകളുമായി പിടി കൂടിയിരുന്നെങ്കിലും മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. എസ് ഐയെകൂടാതെ പോലീസ് ഉദ്യോഗസ്ഥരായ പ്രേമന്‍, ഹരീഷ് എന്നിവരാണ് പാന്‍മസാലവേട്ട നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പാന്‍മസാലവേട്ട നടത്തിയ സ്ഥലത്തിന് സമീപം മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Arrest, Pan Masala, Youth, School, Youth arrested with pan masala products
< !- START disable copy paste -->