കുട്ടികളുടെ കൈയ്യില്‍ ഹുക്ക, യുവാക്കളുടെ കൈയ്യില്‍ കഞ്ചാവ്; ലഹരിയെ തുരത്താന്‍ മുന്നിട്ടിറങ്ങി പോലീസ്, കഞ്ചാവ് സിഗരറ്റുകളുമായി ഒരാള്‍ പിടിയില്‍
Jul 5, 2018, 11:58 IST
ബേക്കല്‍: (www.kasargodvartha.com 05.07.2018) ലഹരി മാഫിയയെ തുരത്താന്‍ മുന്നിട്ടിറങ്ങി ബേക്കല്‍ പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് സിഗരറ്റുകളുമായി ഒരാളെ പിടികൂടി. ബേക്കല്‍ ഇല്യാസ് നഗറിലെ മുഹമ്മദ് ഹാരിസിനെ (33)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് നിറച്ച സിഗരറ്റുകളും പോലീസ് പിടികൂടി.
പള്ളിക്കര സ്‌കൂളിനു പിറക് വശത്ത് പുതുതായി നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രദേശം കഞ്ചാവ് മാഫിയയുടെ താവളമായതായി രഹസ്യം വിവരം ലഭിച്ച പോലീസ് പരിശോധനയ്ക്കിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാങ്ങാട് ബസ് സ്‌റ്റോപ്പിന് സമീപം വെച്ച് അഹ് മദ് എന്നയാളെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. തച്ചങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ഹുക്ക ലഭിച്ച സംഭവവും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബേക്കല്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Ganja, Ganja seized, Youth, arrest, Police, Investigation, Police-raid, Pallikara, mangad, Youth arrested with Ganja
< !- START disable copy paste -->