കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു, പിടിച്ചെടുത്ത ഫോണില്‍ നിന്നും ആവശ്യക്കാരെ അതിവിദഗ്ദ്ധമായി വിളിച്ചുവരുത്തി പോലീസ് പിടികൂടി
May 30, 2018, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2018) കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ഉദുമ നാലാംവാതുക്കലില്‍ താമസക്കാരനായ മുനവ്വര്‍ കാസിം എന്ന മുന്ന (23)യെയാണ് കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നിര്‍ദേശപ്രകാരം എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് അടുക്കത്ത്ബയലില്‍ വെച്ചാണ് യുവാവിനെ പോലീസ് കഞ്ചാവുമായി പിടികൂടിയത്. സ്‌കൂട്ടറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.100 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. യുവാവിന്റെ കെഎല്‍ 60 എന്‍ 3041 നമ്പര്‍ യമഹ റേ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കാസര്‍കോട് ഗവ. കോളജിലെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഘത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു.
മുനവ്വറിന്റെ ഫോണില്‍ നിന്നും ലഭിച്ച നമ്പറില്‍ ആവശ്യക്കാരെ അതിവിദഗ്ദ്ധമായി വിളിച്ചുവരുത്തി അവരെയും പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്നിലെ അഷ്‌റഫ് (47), ബേക്കലിലെ ആഷിഖ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ നിന്നും കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു. നിരവധി പേര്‍ക്കാണ് ദിനംപ്രതി മുനവ്വര്‍ കഞ്ചാവെത്തിച്ചുനല്‍കിയിരുന്നത്.
പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്‌ഐ ഗംഗാധരന്‍, സിപിഒമാരായ സുരേഷ്, ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Ganja seized, Youth, Police, Arrest, Scooter, Custody, Youth arrested with Ganja, Scooter taken to custody.
< !- START disable copy paste -->