പെട്രോള്‍ അടിച്ച ശേഷം കള്ളനോട്ട് നല്‍കി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും കിട്ടിയ നോട്ടാണെന്ന് പ്രതിയുടെ മൊഴി
Oct 4, 2017, 13:39 IST
വിദ്യാനഗര്‍: (www.kasargodvartha.com 04.10.2017) പെട്രോള്‍ അടിച്ച ശേഷം കള്ളനോട്ട് നല്‍കിയ ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. എന്‍മകജെ പെര്‍ളയിലെ കമലാക്ഷ പൂജാരി (44)യെയാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് സംഭവം.
ടാക്‌സി ഡ്രൈവറായ കമലാക്ഷ തന്റെ കാറില്‍ 2,000 രൂപയുടെ പെട്രോളടിച്ച ശേഷം അഞ്ഞൂറിന്റെ നാല് നോട്ടുകള്‍ നല്‍കുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ടാക്‌സി ഡ്രൈവറെയും കള്ളനോട്ടുകളും കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ നോട്ടില്‍ ഗവര്‍ണറുടെ ഒപ്പ് വ്യത്യാസമുണ്ടെന്നും റിസര്‍വ്വ് ബാങ്ക് എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ അക്ഷരത്തെറ്റും കണ്ടെത്തി. Reserve Bank എന്ന് വേണ്ടിടത്ത് Resurve Bank എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന് ബാങ്കില്‍ കൊണ്ടുപോയി നോട്ട് പരിശോധിക്കുകയും ചെയ്തു.
പെട്രോള്‍ പമ്പുടമ അബ്ദുല്‍ അസീസിന്റെ സഹോദരന്‍ ഖാദറിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് കമലാക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിദ്യാനഗര്‍ എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നോട്ടിന്റെ ആകൃതിയിലും ചെറിയ വ്യത്യാസമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ചീട്ടുകളി കേന്ദ്രത്തില്‍ നിന്നുമാണ് കള്ളനോട്ട് ലഭിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Petrol-pump, Fake Notes, Youth arrested with Fake notes