വധശ്രമക്കേസില്‍ കാലിയാ റഫീഖിന്റെ മകന്‍ അറസ്റ്റില്‍
Sep 30, 2017, 17:15 IST
ഉപ്പള: (www.kasargodvartha.com 30.09.2017) കൊല്ലപ്പെട്ട ഗുണ്ടാതലവന്‍ കാലിയാ റഫീഖിന്റെ മകന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി. മണിമുണ്ടയിലെ സുഹൈലിനെ (22)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഏഴ് മാസം മുമ്പ് ബേക്കൂര്‍ ചിമ്പ്രയിലെ കസായി മൂസയുടെ മകനും ഉപ്പള സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുര്‍ റഹ് മാന്‍ (16), മൂസയുടെ സഹോദരിയുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഹിദായത്ത് നഗറിലെ അഫ്സാന്‍ (15) എന്നിവരെ മുസോടിയില്‍ വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് സുഹൈലിനെ മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഈ കേസിലെ മറ്റൊരു പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. യുവാവ് ഗള്‍ഫിലേക്ക് കടന്നതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, arrest, Police, Investigation, Youth arrested in murder case.